Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IOC UK

Europe

ആ​വേ​ശ​മാ​യി ഐ​ഒ​സി യു​കെ​യു​ടെ "പു​തു​യു​ഗ സം​ഗ​മം 2026'; ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് മ​റി​യ ഉ​മ്മ​ൻ

ഓ​ൾ​ഡ്ഹാം: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "പു​തു​യു​ഗ സം​ഗ​മം 2026' ഫാ​മി​ലി മീ​റ്റ് ഓ​ൾ​ഡ്ഹാ​മി​ലെ ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി ന​ഗ​റി​ൽ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു. ച​ട​ങ്ങ് ഡോ. ​മ​റി​യ ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​റി​യ ഉ​മ്മ​ൻ പ​റ​ഞ്ഞു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഊ​ന്ന​ൽ ന​ൽ​കു​ന്ന വേ​ദി​യാ​യി "പു​തു​യു​ഗ സം​ഗ​മം 2026' മാ​റി​യെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റോ​മി കു​ര്യാ​ക്കോ​സ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ഓ​ൾ​ഡ്ഹാം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​രാ​ജ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് വെ​ണ്മ​ണി, സെ​ക്ര​ട്ട​റി ബോ​ബി​ൻ ഫി​ലി​പ്പ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷോ​ബി​ൻ സാം, ​നേ​താ​ക്ക​ന്മാ​രാ​യ സാ​ബു ജോ​ർ​ജ്, ജോ​ർ​ജ് ജോ​സ​ഫ്, സാ​ജു മ​ണ​ക്കു​ഴി, സ​ണ്ണി​മോ​ൻ മ​ത്താ​യി, ഷാ​ജി വ​ര​കു​ടി തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഓ​ൾ​ഡ്ഹാം യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ജ​യിം​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ ആ​ഘോ​ഷ​വും പൊ​തു​സ​മ്മേ​ള​ന​വും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ - യൂ​ത്ത് വിം​ഗു​ക​ളു​ടെ രൂ​പീ​ക​ര​ണ​വും പ്ര​ഖ്യാ​പി​ച്ചു. വ​നി​താ - യൂ​ത്ത് വിം​ഗു​ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്‌ മ​റി​യ ഉ​മ്മ​ൻ ചു​മ​ത​ലാ​പ​ത്രം കൈ​മാ​റി.

ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് പു​തു​യു​ഗ കേ​ര​ളം 2026 എ​ന്ന് അ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് വേ​ദി​യി​ൽ മു​റി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് കൂ​ടു​ത​ൽ നി​റം പ​ക​ർ​ന്നു.

വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മേ​ഘ സു​രേ​ഷ്, ആ​ൻ​സ് മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ നൃ​ത്തോ​പ​ഹാ​ര​വും ഐ​ഒ​സി ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി ജോ​സ​ഫ്, നി​കി​ത മ​റി​യം കോ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ഗാ​നോ​പ​ഹാ​ര​വും ഡി​ജെ​യും വേ​ദി​യെ വ​ർ​ണാ​ഭ​മാ​ക്കി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച വ്യ​ക്തി​ക​ൾ, ഐ​ഒ​സി യൂ​ണി​റ്റു​ക​ൾ, മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ഐ​ഒ​സി ക​ർ​മ്മ​ശ്രേ​ഷ്ഠ, സം​ഘ​ട​നാ​ശ്രേ​ഷ്ഠ, സേ​വാ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ങ്ങ​ൾ ഡോ. ​മ​റി​യ ഉ​മ്മ​ൻ വി​ത​ര​ണം ചെ​യ്തു.

 

NRI

ഐ​ഒ​സി യു​കെ ഗ്ലാ​സ്ഗോ ക്ലൈ​ഡ്ബാ​ങ്ക് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

ഗ്ലാ​സ്ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്ലാ​സ്ഗോ ക്ലൈ​ഡ്ബാ​ങ്കി​ൽ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യി​രി​ക്കും യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യി​ൽ രൂ​പീ​കൃ​ത​മാ​കു​ന്ന പ​തി​ന​ഞ്ചാ​മ​ത്തെ​യും സ്കോ​ട്ട്ല​ൻ​ഡി​ലെ ര​ണ്ടാ​മ​ത്തെ യൂ​ണി​റ്റു​മാ​ണ് ഗ്ലാ​സ്ഗോ ക്ലൈ​ഡ്ബാ​ങ്ക്. യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം എം.​പി. വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റാ​ൻ യു​കെ​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ഹി​ച്ച വ​ലി​യ പ​ങ്ക് എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം ഐ​ഒ​സി യു​കെ ഗ്ലാ​സ്ഗോ ക്ലൈ​ഡ്ബാ​ങ്ക് യൂ​ണി​റ്റി​നും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കോ​ട്ട്ലാ​ൻ​ഡ് യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ പാ​യി​പ്പാ​ട് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്കോ​ട്ട്ലാ​ൻ​ഡ് യൂ​ണി​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

NRI

യു​ഡി​എ​ഫ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ഐ​ഒ​സി യു​കെ ചെ​സ്റ്റ​ർ, ബ്ലാ​ക്‌​പൂ​ൾ യൂ​ണി​റ്റു​ക​ൾ

ചെ​സ്റ്റ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ന്‍റെ 13-ാം മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ​യും ആ​വേ​ശ​ത്തി​ൽ ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​സ്റ്റ​റി​ലും ബ്ലാ​ക്ക്പൂ​ളി​ലും ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

വി.​ഡി. സ​തീ​ശ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് യു ​കെ​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും യുഡിഎ​ഫ് അ​നു​ഭാ​വി​ക​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ചെ​സ്റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐഒസി യുകെ - ​കേ​ര​ള ചാ​പ്റ്റ​ർ ചെ​സ്റ്റ​ർ യൂ​ണി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഓ​ൺ​ലൈ​നാ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. നി​യു​ക്ത യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

NRI

യു​ഡി​എ​ഫ് ത​രം​ഗം യു​കെ​യി​ലും; വി​ജ​യം ആ​ഘോ​ഷി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്സ് ഏ​രി​യ

മി​ഡ്‌​ലാ​ൻ​ഡ്സ്: 102 സീ​റ്റു​ക​ൾ നേ​ടി കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശം ക​ട​ൽ ക​ട​ന്ന് യു​കെ​യി​ലു​ട​നീ​ളം വ്യാ​പി​ച്ചു. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലൻ​ഡ്സ് ഏ​രി​യ യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ ആ​വേ​ശ​ഭ​രി​ത​മാ​യ കാ​ഴ്ച​യാ​യി മാ​റി.

കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും കൂ​ട്ട​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ചെ​ണ്ട​മേ​ള​വും പൂ​ത്തി​രി ക​ത്തി​ച്ചും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും യു​ഡി​എ​ഫി​ന്‍റെ മ​ഹാ​വി​ജ​യം ആ​ഘോ​ഷ​മാ​ക്കി.

ബോ​ൾ​ട്ട​ണി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ത്സ​മ​യം വോ​ട്ടെ​ണ്ണ​ൽ കാ​ണാ​ൻ കൂ​റ്റ​ൻ സ്ക്രീ​ൻ ഒ​രു​ക്കി​യി​രു​ന്നു. ഓ​ൾ​ഡ്ഹാം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് നി​ർ​വ​ഹി​ച്ചു.

 

NRI

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യി

മി​ഡ്‌​ല​ൻ​ഡ്സ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് 2026 - പ്ര​വാ​സ​ലോ​ക​ത്ത് ച​ർ​ച്ച​യാ​കു​മ്പോ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ച​ർ​ച്ചാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ചു​ള്ള ഉ​യ​ർ​ന്നു​വ​രു​ന്ന ആ​കാം​ക്ഷ​യും ആ​ശ​ങ്ക​ക​ളും പ്ര​തി​ഫ​ലി​പ്പി​ച്ച പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്. ക​വ​ൻ​ട്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​ഷി വ​ർ​ഗീ​സ്, റോ​യ് ജോ​സ​ഫ്, സ​ജീ​ഷ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

യു​കെ​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ ഷൈ​ജു​മോ​ൻ ച​ർ​ച്ച​യു​ടെ മോ​ഡ​റേ​റ്റ​റാ​യി. ച​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രു​ടെ പൊ​തു​വാ​യ രാ​ഷ്ട്രീ​യ വി​കാ​ര​ങ്ങ​ളും ഭ​ര​ണ​ത്തോ​ടു​ള്ള സ​മീ​പ​ന​വും വി​ശ​ദ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റ​ത്തി​നു​ള്ള ആ​വ​ശ്യം, വി​ക​സ​ന പ്ര​തീ​ക്ഷ​ക​ൾ, യു​വ​ജ​ന​ങ്ങ​ളും പ്ര​വാ​സി​ക​ളും കൈ​വ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ എ​ന്നി​വ​യും ആ​ഴ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

പു​തു​പ്പ​ള്ളി, ചേ​ർ​ത്ത​ല, തൃ​ശൂ​ർ, പീ​രു​മേ​ട്, ക​ടു​ത്തു​രു​ത്തി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും സാ​ധ്യ​ത​ക​ളും പ്ര​ത്യേ​കം അ​വ​ലോ​ക​നം ചെ​യ്യ​പ്പെ​ട്ടു. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ നി​ല​പാ​ട്, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ്വാ​ധീ​നം എ​ന്നി​വ ച​ർ​ച്ച​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യി.

പ്ര​വാ​സി​ക​ളി​ൽ നി​ന്നു​ള്ള സ​ജീ​വ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി. നാ​ട്ടി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളും സാ​മ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ തെ​ളി​ഞ്ഞു. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ ഭാ​വി​യെ കു​റി​ച്ചു​ള്ള പ്ര​വ​ച​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ക്കാ​വു​ന്ന ഘ​ട​ക​ങ്ങ​ളും വി​ശ​ദ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.

കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് 2026നെ ​മു​ന്നി​ൽ​ക്ക​ണ്ട് പ്ര​വാ​സി​ക​ളി​ൽ രാ​ഷ്ട്രീ​യ ബോ​ധ​വ​ത്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​ന് വേ​ദി ഒ​രു​ക്കു​ന്ന​തി​ലും ഈ ​ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

NRI

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി ഐ​ഒ​സി യു​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​നം

മി​ഡ്‌​ല​ൻ​ഡ്സ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണാ​ർ​ഥം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് കാമ്പ​യി​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി.

"പ​ട​യൊ​രു​ക്കം - മാ​റ്റ​ത്തി​നാ​യി ഒ​രു​മി​ക്കാം' എ​ന്ന ആ​ശ​യ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഈ ​ഗാ​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഗാ​ന​ത്തി​ന് പി​ന്തു​ണ​യും ആ​ശം​സ​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​മാ​യി സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നാ​യു​ള്ള ആ​വ​ശ്യം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന സ​ന്ദേ​ശ​മാ​ണ് ഗാ​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ഒ​രു​ക്കി​യ​ത് യു​കെ​യി​ലെ കോ​ൺ​ഗ്ര​സ്‌ നേ​താ​വാ​യ ഫി​ലി​പ്പ് കെ. ​ജോ​ൺ ആ​ണ്. സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് ഫെ​മി​ൻ ഫ്രാ​ൻ​സി​സ്. യു​വ ഗാ​യി​ക ശ്ര​ദ്ധ ദി​നേ​ശാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ പി.​ടി. ജോ​സ​ഫ് നി​ർ​വ​ഹി​ച്ച​പ്പോ​ൾ, മി​ക്സിം​ഗ് നി​ർ​വ​ഹി​ച്ച​ത് കെ.​പി. അ​രു​ൺ ആ​ണ്. മെ​ട്രോ സ്റ്റു​ഡി​യോ​യാ​ണ് ഗാ​ന​ത്തി​ന്‍റെ റി​ക്കാ​ർ​ഡിം​ഗി​നും നി​ർ​മാ​ണ​ത്തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് കാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ രൂ​പീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ക​സം​ഘ​വും സോ​ഷ്യ​ൽ മീ​ഡി​യ ടീ​മും 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഉ​ൾ​പ്പ​ടെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് കാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, സോ​ണി ചാ​ക്കോ, എ.​ആ​ർ. അ​നു​രാ​ഗ്, സൈ​മ​ൺ ചെ​റി​യാ​ൻ, മി​ഥു​ൻ മോ​ഹ​ൻ, ഷി​ജോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ഡി​യോ പ​ര​മാ​വ​ധി ആ​ളു​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

NRI

ഐ​ഒ​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ക്കും

മി​ഡ്‌​ലാ​ൻ​ഡ്സ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്നു.

ഇ​തിന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച യുഡിഎ​ഫ് പ്ര​ചാ​ര​ണ വീ​ഡി​യോ ഗാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വി​വി​ധ യുഡിഎ​ഫ് നേ​താ​ക്ക​ൾ സം​രം​ഭ​ത്തി​ന് ആ​ശം​സ​ക​ളും പി​ന്തു​ണ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ തു​ട​ർ​ന്നു വ​രു​ന്ന ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ടും മാ​റ്റ​ത്തി​നാ​യു​ള്ള ആ​ഹ്വാ​നം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​മാ​ണ് ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യുകെ​യി​ലെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ്‌ സം​ഘ​ട​നാ നേ​താ​വും സി​നി​മ സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ്, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നു​മാ​യ മു​ൻ അ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് കെ. ​ജോ​ൺ ആ​ണ് ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം ഒ​രു​ക്കി​യ​ത് ഫെ​മി​ൻ ഫ്രാ​ൻ​സി​സ്. യു​വ​ഗാ​യി​ക​യും ആ​ലു​വ സ്വ​ദേ​ശി​നി​യു​മാ​യ ശ്ര​ദ്ധ ദി​നേ​ശാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. പി.ടി. ജോ​സ​ഫ് (ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ), കെ.​പി. അ​രു​ൺ (മി​ക്സിംഗ്), മെ​ട്രോ സ്റ്റു​ഡി​യോ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌ലാ​ൻഡ്സ് ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ക​ർ​മ്മ​സേ​ന​യും സോ​ഷ്യ​ൽ മീ​ഡി​യ/​വാ​ർ റൂം ​ടീ​മും 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്നു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ലോ​ക​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക്യാ​മ്പ​യി‍​ൻ ക​മ്മി​റ്റി സം​ഘാ​ട​ക​രാ​യ ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, റോ​മി കു​ര്യാ​ക്കോ​സ്, മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, സോ​ണി ചാ​ക്കോ, മി​ഥു​ൻ മോ​ഹ​ൻ, സൈ​മ​ൺ ചെ​റി​യാ​ൻ, ഷി​ജോ, അ​നു​രാ​ഗ് എആ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

"പ​ട​യൊ​രു​ക്കം - മാ​റ്റ​ത്തി​നാ​യി ഒ​രു​മി​ക്കാം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​കാമ്പ​യി​ൻ ല​ക്ഷ്യം. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നാ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ശ​ക്തി പ​ക​രു​ന്ന​താ​യി​രി​ക്കും ഈ ​വീ​ഡി​യോ ഗാ​ന​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​രും വീ​ഡി​യോ കാ​ണു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

"കേ​ര​ളം ജ​യി​ക്കും, യുഡിഎ​ഫ് ന​യി​ക്കും' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

NRI

ഐ​ഒ​സി യു​കെ - പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റ് നി​ർ​മി​ച്ച് ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം ഡി ​സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു

പ​റ​വൂ​ർ: യു​കെ​യി​ലെ പ്ര​വാ​സ മ​ല​യാ​ളി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശ​യും മാ​തൃ​ക​യു​മാ​യി​രി​ക്കു​ക​യാ​ണ് ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലൻ​ഡ്സ് ഏ​രി​യ​യും പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റും.

പ​റ​വൂ​രി​ൽ ഭ​വ​ന​ര​ഹി​ത കു​ടും​ബ​ത്തി​നാ​യി ഐഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പീ​റ്റ​ർ​ബോ​റോ യൂ​ണി​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ ​കൈ​മാ​റി​യ​പ്പോ​ൾ യു ​കെ​യി​ലെ പ്ര​വാ​സ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി എ​ഴു​തി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു ഭ​വ​ന​മെ​ന്ന ആ ​കു​ടും​ബ​ത്തിന്‍റെ സ്വ​പ്നം സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന അ​റി​ഞ്ഞ ഐഒസി യുകെ - ​പീ​റ്റ​ർ​ബോ​റോ യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബി അ​റ​ക്ക​ൽ കു​ടും​ബ​ത്തി​ന്‍റെ സാ​ഹ​ച​ര്യം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും പ്ര​തി​പ​ക്ഷ നേ​താ​വിന്‍റെ പു​ന​ർ​ജ്ജ​നി ഭ​വ​ന നി​ർ​മാണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ത്ര​യും വേ​ഗം വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കു​ടും​ബ​ത്തി​ന് കൈ​മാ​റാ​ൻ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്നേ​ഹ​വീ​ടിന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം ഓ​ഗ​സ്റ്റ് 19ന് ​ഐഒസി യുകെ - കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, പീ​റ്റ​ർ​ബോ​റോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ൽ​സ​ൺ മാ​ത്യൂ​സ്, കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ന​വാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി.ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു.

 

NRI

ഈ​സ്റ്റ് ല​ണ്ട​ൻ കേ​ന്ദ്ര​മാ​യി പു​തി​യ യൂ​ണി​റ്റ് രൂ​പി​ക​രി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ മാ​ന​ർ പാ​ർ​ക്കി​ലെ എം​എ​യു​കെ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് രൂ​പി​ക​രി​ച്ചു. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷൈ​നു മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ജു ഡാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ന് ശേ​ഷം അം​ഗ​ങ്ങ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വയ്ക്കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് അ​ബ്‌​ദു​ള്ള ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റി​ന് പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം വയ്​ക്കു​ക​യും തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ക​മ്മി​റ്റി

പ്ര​സി​ഡ​ന്‍റ്: ഷൈ​നു മാ​ത്യു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: ഷി​ജ​ൻ ജോ​സ് ജോ​സ​ഫ്, ക്രി​സ്റ്റി സൈ​മ​ൺ, എ​ബ്ര​ഹാം വാ​ഴൂ​ർ, പ്ര​ദീ​പ് നാ​യ​ർ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ: റ​ജി ന​ന്തി​കാ​ട്ട് , സു​ജ ആ​ർ​ത​ർ, ഹി​ഷാം ഇ​ർ​ഷാ​ദ്.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ജ​സ്റ്റി​ൻ, ക്ലെ​റി ക്ലെ​മെ​ന്‍റ്സ്, നി​തി​ൻ തോ​മ​സ്, അ​ഭി​ഷേ​ക്. ട്ര​ഷ​റ​ർ: ജി​ബു സാ​ബു, യൂ​ത്ത് പ്ര​തി​നി​ധി: ഇ​ജാ​സ് ബി​ൻ മു​ഹ​മ്മ​ദ്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​മ്പ​ർ സ​ന്തോ​ഷ് ബെ​ഞ്ച​മി​ൻ, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ യൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ഫ്രേം സാം, ​പ്ര​സാ​ദ് കൊ​ച്ചു​വി​ള തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പു​തി​യ ക​മ്മിറ്റി​യെ അ​ഭി​ന​ന്ദി​ച്ചു.

ഭാ​വി​യി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി വി​പു​ലീ​ക​രി​ച്ച് ഈ​സ്റ്റ് ല​ണ്ട​ൻ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ​ പറഞ്ഞു. ഹി​ജി​ന്സ് ഫെ​ർ​ണാ​ണ്ട​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

ഐ​ഒ​സി യു​കെ സ്കോ​ട്‌​ല​ൻ​ഡ് യൂ​ണി​റ്റ് ഒ​രു​ക്കു​ന്ന ഗ​ണി​ത​ശാ​സ്ത്ര വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു

എ​ഡി​ൻ​ബ​ർ​ഗ്: വൈ​വി​ധ്യ​മാ​ർ​ന്ന ആ​ശ​യ​ങ്ങ​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​ണ്ട് യു​കെ​യി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ക​യാ​ണ് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ സ്കോ​ട്‌​ല​ൻ​ഡ് യൂ​ണി​റ്റ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി സൗ​ജ​ന്യ ഗ​ണി​ത​ശാ​സ്ത്ര വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ ഭാ​ഗ​മാ​യ സ്കോ​ട്‌​ല​ൻ​ഡ് യൂ​ണി​റ്റ് യു​കെ​യി​ലെ ഇ​ത​ര സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​ക​യാ​യി മാ​റു​ന്ന​ത്.

ഗ​ണി​ത​ശാ​സ്ത്രം പ്ര​യാ​സ​ക​ര​മാ​യി തോ​ന്നു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ത് ല​ളി​ത​മാ​യി മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നും പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​തു​മാ​ണ് ഈ ​വ​ർ​ക്ക്‌​ഷോ​പ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്കോ​ട്‌​ല​ൻ​ഡ് യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും തൃ​ശൂ​ർ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മു​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡ​യാ​ന പോ​ളി​യാ​ണ് സെ​ഷ​നു​ക​ൾ​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​മൃ​ത യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എ​ൻ​ജി​നി​യ​റിം​ഗി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും സ്റ്റി​ർ​ലിം​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജി​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ഡ​യാ​ന പോ​ളി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക "മാ​ത്ത​മാ​റ്റി​ക്സ് ഡൗ​ട്ട് ക്ലി​യ​റിം​ഗ് & പ്രാ​ക്ടീ​സ് വ​ർ​ക്ക്‌​ഷോ​പ്പ്' സെ​ഷ​നു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു മു​ത​ൽ​കൂ​ട്ടാ​കും.

പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഈ ​സേ​വ​നം യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഇ​തി​നോ​ട​കം വ​ലി​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​ട്ടു​ണ്ട്. P4 മു​ത​ൽ S1 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ല​വി​ൽ ര​ണ്ട് ബാ​ച്ചു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ന്നു.

പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ബാ​ച്ചി​ൽ പ്ര​ധാ​ന​മാ​യും S1 മു​ത​ൽ S6 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പു​തി​യ ബാ​ച്ചി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണ്. പ്ര​വേ​ശം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ഓ​ൺ​ലൈ​ൻ ഫോ​മും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ഡ​യാ​ന പോ​ളി: +44 7826 200215.

ര​ജി​സ്ട്രേ​ഷ​ൻ ഫോം: https://docs.google.com/forms/d/e/1FAIpQLSfJigfhwS3esShBRteq86ZZmO44lAtaCo6N6LRUE0zQxbfPBQ/viewform

NRI

ഐ​എ​ൽ​ആ​ർ നി​ർ​ദേ​ശ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും: ഐ​ഒ​സി കേ​ര​ള മി​ഡ്‌​ലാ​ൻ​ഡ്സ് ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ ഐ​എ​ൽ​ആ​ർ / സ്ഥി​ര​താ​മ​സ യോ​ഗ്യ​ത​യി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന വ​ലി​യ മാ​റ്റ​ങ്ങ​ൾ, സ്കി​ൽ​ഡ് വ​ർ​ക്ക​ർ വീ​സ​യി​ലു​ള്ള മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ വി​ജ​യ​ക​ര​മാ​യി.

കേം​ബ്രി​ജ് എം​പി​യും മു​ൻ മ​ന്ത്രി​യു​മാ​യ ഡാ​നി​യേ​ൽ സെ​യ്‌​ക്‌​ന​ർ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​മ ഉ​പ​ദേ​ഷ്ടാ​വും കേം​ബ്രി​ഡ്ജ് മു​ൻ മേ​യ​റു​മാ​യ സോ​ളി​സി​റ്റ​ർ അ​ഡ്വ​ക്കേ​റ്റ് കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല, ഫ്യൂ​ച്ച​ർ ഗ​വേ​ണ​ൻ​സ് ഫോ​റ​ത്തി​ലെ (അ​സൈ​ലം & മൈ​ഗ്രേ​ഷ​ൻ) സീ​നി​യ​ർ പോ​ളി​സി അ​സോ​സി​യേ​റ്റ് ക​മ്മി​ഷ​ണ​ർ ബെ​ത്ത് ഗാ​ർ​ഡി​ന​ർ-​സ്മി​ത്ത് എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത് സെ​ഷ​ൻ ന​യി​ച്ചു.

നൂ​റ്റ​മ്പ​തോ​ളം പേ​ർ പ​ങ്കു​ചേ​ർ​ന്ന സെ​മി​നാ​റി​ൽ പു​തി​യ കു​ടി​യേ​റ്റ നി​യ​മ നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ നി​യ​മ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ചോ​ദ്യോ​ത്ത​ര സെ​ഷ​നും ന​ട​ന്നു. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വ​വും ആ​ശ​ങ്ക​ക​ളും മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും പു​തി​യ ഐ​എ​ൽ​ആ​ർ ന​യ നി​ർ​ദേ​ശ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​ക​ൾ അ​തീ​വ ഗൗ​ര​വ​മാ​യി​ത്ത​ന്നെ പാ​ർ​ലി​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​വാ​നും എം​പി​മാ​ർ​ക്കി​ട​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​വാ​നും കേം​ബ്രി​ഡ്ജ് എം​പി​യും മു​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​യു​മാ​യി​രു​ന്ന ഡാ​നി​യേ​ൽ സെ​യ്‌​ക്‌​ന​ർ പി​ന്തു​ണ വാ​ഗ്ദാ​നം ന​ൽ​കി.

വി​ദ​ഗ്ധ തൊ​ഴി​ലാ​ളി വീ​സ​യി​ലും പ​ങ്കാ​ളി​യു​ടെ വീ​സ​യി​ലും യു​കെ​യി​ൽ എ​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​ക​ൾ പ​ത്ത് വ​ർ​ഷ പാ​ത​യി​ലേ​ക്ക് നി​ർ​ബ​ന്ധി​ത​രാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഡാ​നി​യ​ൽ സെ​യ്‌​ക്‌​ന​ർ എം​പി, "നി​യ​മ​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് അ​ന്യാ​യ​മാ​യി​രി​ക്കും' എ​ന്ന് പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ഊ​ന്നി​പ്പ​റ​യു​ന്ന​തി​നി​ട​യി​ൽ ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധ​ക​മാ​കു​ക പു​തി​യ​താ​യി വ​രു​ന്ന​വ​ർ​ക്കാ​ണെ​ന്നും ആ​ളു​ക​ളെ ഇ​ങ്ങോ​ട്ട് ക്ഷ​ണി​ക്കു​ക​യും അ​വ​രു​ടെ അ​വ​കാ​ശ നി​യ​മ​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് അ​ന്യാ​യ​മാ​യി ആ​ർ​ക്കും തോ​ന്നു​മെ​ന്നും പ​റ​ഞ്ഞു.

കു​ടി​യേ​റ്റ​ക്കാ​ർ യു​കെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും സെ​യ്‌​ക്‌​ന​ർ ഊ​ന്നി​പ്പ​റ​ഞ്ഞു, പ്ര​ത്യേ​കി​ച്ച് ആ​രോ​ഗ്യ, സാ​മൂ​ഹി​ക പ​രി​ച​ര​ണം, ഭ​ക്ഷ്യ ഉ​ൽ​പ്പാ​ദ​നം തു​ട​ങ്ങി​യ സു​പ്ര​ധാ​ന മേ​ഖ​ല​ക​ൾ. അ​മി​ത​മാ​യ ക​ർ​ക്ക​ശ​മാ​യ നി​യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു​പോ​ലെ ദോ​ഷം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എം​പി​മാ​രും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​മാ​യും നേ​രി​ട്ട് ഈ ​വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി ഏ​ത് ന​യ മാ​റ്റ​ത്തി​നും നി​യ​മം നീ​തി കേ​ന്ദ്ര​മാ​യി തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ്യൂ​ച്ച​ർ ഗ​വേ​ണ​ൻ​സ് ഫോ​റ​ത്തി​ലെ സീ​നി​യ​ർ പോ​ളി​സി അ​സോ​സി​യേ​റ്റ് ബെ​ത്ത് ഗാ​ർ​ഡി​ന​ർ സ്മി​ത്ത്, നി​ർ​ദ്ദി​ഷ്ട ഐ​എ​ൽ​ആ​ർ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​വും ആ​ധി​കാ​രി​ക​വു​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി.

പു​തി​യ ഐ​എ​ൽ​ആ​ർ ബേ​സ്‌​ലൈ​ൻ അ​ഞ്ച് വ​ർ​ഷ​ത്തി​ൽ നി​ന്ന് 10 വ​ർ​ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ത​ന്നെ ഉ​ദേ​ശി​ച്ചു​ള്ള​താ​ണ് എ​ങ്കി​ലും കു​റ​ച്ച് വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട​ത്രേ. ആ​രോ​ഗ്യ-​സാ​മൂ​ഹി​ക പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഈ ​നി​ർ​ദേ​ശ​ത്തി​ന് കീ​ഴി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ദൈ​ർ​ഘ്യം എ​ടു​ക്കും .

ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് നി​കു​തി സം​ഭാ​വ​ന​ക​ളി​ലൂ​ടെ ആ​വ​ശ്യ​മാ​യ വ​ർ​ഷ​ങ്ങ​ൾ കു​റ​ച്ചേ​ക്കാം, അ​തേ​സ​മ​യം താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ അ​ല്ലെ​ങ്കി​ൽ ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ടൈം​ലൈ​ൻ 5-10 വ​ർ​ഷം വ​രെ നീ​ട്ടി​യേ​ക്കാം.

ഐ​എ​ൽ​ആ​ർ നേ​ടു​ന്ന​വ​ർ പോ​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ര​ല്ല, ബ്രി​ട്ടി​ഷ് പൗ​ര​ന്മാ​ർ​ക്ക് അ​ർ​ഹ​ത പ​രി​മി​ത​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള അ​ദ്ഭു​ത​പൂ​ർ​വ​മാ​യ മാ​റ്റം അ​ട​ക്കം കൂ​ടു​ത​ൽ ഗൗ​ര​വ​മാ​യ നി​യ​മ ഭേ​ദ​ഗ​തി​ക​ൾ​ക്കും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും ട്രാ​ൻ​സി​ഷ​ണ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ബെ​ത്ത് വ്യ​ക്ത​മാ​ക്കി.

സെ​ഷ​ന്‍റെ അ​വ​സാ​ന​ത്തി​ൽ, മു​ൻ നി​യ​മ പ​രി​ഷ്ക​ര​ണ ക്യ​മ്പ​യ്‌​നു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ, ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്ന വാ​ഗ്ദാ​നം അ​ദ്ദേ​ഹം എം​പി ന​ൽ​കി. പു​തി​യ പ്രൊ​പോ​സ​ൽ വ​ള​രെ ഗൗ​ര​വ​മാ​ണെ​ന്നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും ആ​രോ​ഗ്യ സേ​വ​ന​ത്തി​ലും ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം ഗ​ണ്യ​മാ​യി​രി​ക്കും എ​ന്നും ആ​ളു​ക​ൾ അ​വ​രു​ടെ ശ​ബ്ദം കേ​ൾ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ് എ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ എം​പി, സ​മൂ​ഹ​ത്തോ​ടൊ​പ്പം വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്തു​ഷ്ട​നാ​ണ് എ​ന്നും ഉ​റ​പ്പു ന​ൽ​കി.

ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യ സം​വാ​ദ​ത്തി​ന്റെ​യും കൂ​ട്ടാ​യ ഇ​ട​പെ​ട​ലി​ന്റെ​യും പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ട്, സം​ഘാ​ട​ക​ർ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സെ​യ്‌​ക്‌​ന​ർ ന​ന്ദി​യും അ​റി​യി​ച്ചു.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് മോ​ഡ​റേ​റ്റ​റാ​യി. ഐ​ഒ​സി യു​കെ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. ബൈ​ജു തി​ട്ടാ​ല സെ​മി​നാ​ർ ലീ​ഡ് ആ​യി​രു​ന്നു.

സെ​മി​നാ​റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ഏ​കോ​പ​ന​ത്തി​ന്‌ ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷോ​ബി​ൻ സാം, ​മി​ഥു​ൻ, സൈ​മ​ൺ ചെ​റി​യാ​ൻ, ജി​ബ്സ​ൺ ജോ​ർ​ജ്, അ​രു​ൺ ഫി​ലി​പ്പോ​സ്, ഐ​ബി കെ. ​ജോ​സ​ഫ്, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജി​ബീ​ഷ് ത​ങ്ക​ച്ച​ൻ, ബി​ബി​ൻ കാ​ലാ​യി​ൽ, ബി​ബി​ൻ രാ​ജ്, പീ​റ്റ​ർ പൈ​നാ​ട​ത്ത്, ജ​ഗ​ൻ പ​ട​ച്ചി​റ, ജോ​ർ​ജ് ജോ​ൺ തു​ട​ങ്ങി​യ​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്തു.

പു​തി​യ ഐ​എ​ൽ​ആ​ർ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​നി​ലും ഇ​ത​ര ആ​ശ​ങ്ക​ക​ളി​ലും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഒ​പ്പം ഉ​ണ്ടാ​വു​മെ​ന്നും പ​ര​മാ​വ​ധി ആ​ളു​ക​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ ശ​ബ്ദം പ്ര​തി​ഷേ​ധ​മാ​യി എ​ത്തി​ക്കു​മെ​ന്നും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​വാ​ൻ സം​ഘ​ട​ന പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

NRI

യു​കെ​യി​ലെ ഐ​എ​ല്‍​ആ​ര്‍ നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച

ല​ണ്ട​ൻ: യു​കെ​യി​ലെ സ്ഥി​ര​താ​മ​സ യോ​ഗ്യ​ത​യി​ൽ വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ, സ്കി​ൽ​ഡ് വ​ർ​ക്ക​ർ വീ​സ​യി​ലു​ള്ള മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നും വ്യ​ക്ത​ത കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​കെ​യി​ൽ അ​നി​ശ്ചി​ത​മാ​യി താ​മ​സി​ച്ച് ജോ​ലി ചെ​യ്യാ​നു​മു​ള്ള അ​വ​കാ​ശ​വും ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത തു​ട​ങ്ങി​യ സ​മാ​ന അ​വ​കാ​ശ​ങ്ങ​ൾ ത​ട​യു​ക​യും വി​സ​ക​ൾ പു​തു​ക്കു​ന്ന​തി​ന് വ​രു​ത്തു​ന്ന നി​യ​ന്ത്ര​ങ്ങ​ൾ എ​ന്നീ കു​ടി​യേ​റ്റ നി​യ​മ​ത്തി​ലെ പു​തി​യ ന​യ​ങ്ങ​ൾ ഏ​റെ സ്വ​പ്ന​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രു​ടെ​മേ​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ചേ​ക്കും.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ഐ​എ​ൽ​ആ​ർ ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി 10 വ​ർ​ഷ​മോ, അ​തി​ല​ധി​ക​മോ ആ​യി ഉ​യ​ർ​ത്ത​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, വ്യാ​പ​ക​മാ​യ ആ​ശ​ങ്ക​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഉ​ട​ൻ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തോ​ടെ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി യു​കെ​യി​ലെ സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ - നി​യ​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ​രും നി​യ​മ​പ​ണ്ഡി​ത​രു​മാ​യ പാ​ന​ലി​സ്റ്റു​ക​ളാ​വും സെ​മി​നാ​ർ ന​യി​ക്കു​ക. കേം​ബ്രി​ഡ്ജ് പാ​ർ​ലി​മെ​ന്‍റ് മെ​മ്പ​ർ ഡേ​വീ​സ് സെ​യ്ച്ച​ന​ർ, മു​ൻ കേം​ബ്രി​ഡ്ജ് മേ​യ​റും, ഐ​ഒ​സി ലീ​ഗ​ൽ അ​ഡ്വൈ​സ​റു​മാ​യ അ​ഡ്വ. കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല, കൗ​ൺ​സി​ല​ർ ബേ​ത് ഗാ​ർ​ഡി​നെ​ർ സ്മി​ത്ത്, (സീ​നി​യ​ർ പോ​ളി​സി അ​സോ​സി​യേ​റ്റ്, ഫ്യൂ​ച്ച​ർ ഗ​വേ​ണ​ൻ​സ് ഫോ​റം) തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​വും സെ​മി​നാ​റി​ന്‍റെ പാ​ന​ലി​ലു​ണ്ടാ​വു​ക.

ഓ​ൺ​ലൈ​ൻ സെ​മി​നാ​റി​ൽ പ്ര​ധാ​ന​മാ​യും പു​തി​യ ഐ​എ​ൽ​ആ​ർ/​പി​ആ​ർ നി​ർ​ദേ​ശ​ങ്ങ​ളു​ടെ സം​ക്ഷി​പ്ത വി​ശ​ദീ​ക​ര​ണം, സ്കി​ൽ​ഡ് വ​ർ​ക്ക​ർ, ഹെ​ൽ​ത്ത്‌ & കെ​യ​ർ വ​ർ​ക്ക​ർ, ആ​ശ്രി​ത​ർ എ​ന്നി​വ​രെ പു​തി​യ നി​യ​മ​ത്തി​ൽ എ​ങ്ങ​നെ ബാ​ധി​ക്ക​പ്പെ​ടും, ക​ൺ​സ​ൾ​ട്ടേ​ഷ​നി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന മാ​ർ​ഗ​ങ്ങ​ൾ, നി​യ​മ-​രാ​ഷ്ട്രീ​യ ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ, അ​വ എ​ങ്ങി​നെ ശ​ക്ത​വും, ശ്ര​ദ്ധേ​യ​വു​മാ​യി പാ​ർ​ലി​മെ​ന്‍റി​ൽ എ​ത്തി​ക്കാം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​വും മു​ഖ്യ​മാ​യും സെ​മി​നാ​റി​ൽ പ്ര​ദി​പാ​ദി​ക്കു​ക.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​സൂം പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന സു​പ്ര​ധാ​ന​മാ​യ സെ​മി​നാ​റി​ൽ പ​ങ്കു​ചേ​രു​വാ​നും അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സ്തു​ത മീ​റ്റിം​ഗി​നെ പ​ര​മാ​വ​ധി ആ​ൾ​ക്കാ​രി​ലെ​ത്തി​ക്കു​വാ​നും ആ​ശ​ങ്ക​ക​ളി​ലാ​യി​രി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള​വ​രു​ടെ നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ: ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച് ഐ​ഒ​സി യു​കെ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​യും അ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ​ക്കു​മാ​യി ഭ​ര​ണ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.

ബ്രി​ട്ട​നി​ലെ വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് പ്ര​ദേ​ശ​ത്ത് ഒ​ക്‌​ടോ​ബ​ർ 2025-ൽ ​ന​ട​ന്ന വം​ശീ​യ​ത പ്രേ​രി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക പ്ര​തീ​ക​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട നാ​ശ​ന​ഷ്ട​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ൺ​ലൈ​നാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഈ ​സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ സു​ര​ക്ഷ​യ്ക്കും ആ​ത്മ​വി​ശ്വാ​സ​ത്തി​നും നേ​രി​ട്ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​വ​യ്‌​ക്ക് അ​ടി​യ​ന്ത​ര ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ 25-ന് ​ബ​ർ​മിം​ഗ്ഹാ​മി​ലെ വാ​ൾ​സാ​ൾ പാ​ർ​ക്ക് ഹാ​ൾ പ്ര​ദേ​ശ​ത്ത് ഒ​രു ഇ​ന്ത്യ​ൻ യു​വ​തി നേ​രി​ട്ട ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തെ​യും അ​തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​ക്ടോ​ബ​ർ 16ന് ​ഹെ​യി​ൽ​സൊ​വ​ൻ ന​ഗ​ര​ത്തി​ൽ മ​റ്റൊ​രു യു​വ​തി​ക്കെ​തി​രേ​യും സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ആ​ക്ര​മ​ണം ന​ട​ന്ന​തും ഹ​ർ​ജി​യി​ൽ എ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തി​ക്രൂ​ര​വും വം​ശീ​യാ​ക്ഷേ​പ ചു​വ​യു​ള്ള​തു​മെ​ന്ന്‌ പോ​ലീ​സ് വി​ശേ​ഷി​പ്പി​ച്ച അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളു​ടെ​യും സ്വ​ഭാ​വ​സാ​മ്യ​വും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​യാ​യി ഹ​ർ​ജി​യി​ൽ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം, ല​ണ്ട​ൻ ത​വി​സ്‌​ക്വ​യ​റി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ വി​കൃ​ത​മാ​ക്കി​യ സം​ഭ​വ​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും ഇ​ന്ത്യ - ബ്രി​ട്ട​ൻ സൗ​ഹൃ​ദ മൂ​ല്യ​ങ്ങ​ൾ​ക്കും ഗൗ​ര​വ​മാ​യ അ​പ​മാ​ന​മാ​ണെ​ന്ന് സം​ഘ​ട​ന പ്ര​സ്താ​വി​ച്ചു.

യു​കെ ഹോം ​ഓ​ഫീ​സ്, പോ​ലീ​സ്, പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി നേ​രി​ട്ടു​ള്ള ഉ​യ​ർ​ന്ന​ത​ല ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളും ബ​ന്ധ​വും ഉ​റ​പ്പാ​ക്കു​ക, വി​ദ്വേ​ഷ​പ്രേ​രി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹൈ​ക്ക​മ്മീ​ഷ​നി​ൽ പ്ര​ത്യേ​ക സെ​ല്ല് രൂ​പീ​ക​രി​ക്കു​ക, ഇ​ര​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും നി​യ​മ​സ​ഹാ​യം, മാ​ന​സി​ക പി​ന്തു​ണ, അ​നു​യോ​ജ്യ​മാ​യ കൗ​ൺ​സ​ലിം​ഗ് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക,

ഇ​ന്ത്യ​ൻ പൈ​തൃ​ക പ്ര​തീ​ക​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​വും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ സു​ര​ക്ഷ​യോ​ടു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ചു അ​ധി​കാ​രി​ക​ളെ ബോ​ദ്യ​പ്പെ​ടു​ത്തു​ക, കു​റ്റ​ക്ക​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നും മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നും സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക തു​ട​ങ്ങി ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​ൻ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​താ​യി ചി​ല നി​ർ​ദേ​ശ​ങ്ങ​ളും ഹ​ർ​ജി​യി​ൽ സം​ഘ​ട​ന മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ർ​ഷ​ങ്ങ​ളാ​യി ക​ഠി​നാ​ധ്വാ​നം, മാ​ന്യ​ത, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം എ​ന്നി​വ​യു​ടെ മാ​തൃ​കാ സ​മൂ​ഹ​മാ​യി യു​കെ​യി​ൽ നി​ല​കൊ​ള്ളു​ന്ന​താ​യും എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ലെ ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​സ്തു​ത സ​ഹ​ജീ​വി​ത​ത്തി​ന്‍റെ ആ​ത്മാ​വി​നെ​യും ഐ​ക്യ​ത്തെ​യും ത​ച്ചു ത​ക​ർ​ക്കു​മെ​ന്നും സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ​വും നീ​തി​യി​ലു​ള്ള പ്ര​തീ​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കാ​ൻ ഹൈ​ക്ക​മ്മീ​ഷ​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും പൊ​തു​വാ​യ പ്ര​തി​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ അ​ഭ്യ​ർ​ഥിച്ചു​കൊ​ണ്ട് ഐഒസി യുകെ കേ​ര​ള ചാ​പ്റ്റ​ർ സ്കോ​ട്ട്ലാ​ൻ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. മി​ഥു​ൻ, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കെ. ​ബേ​ബി, ചാ​പ്റ്റ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷോ​ബി​ൻ സാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു ഹ​ർ​ജി​യും ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

NRI

പ​റ​വൂ​രി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് കെെ​ത്താ​ങ്ങാ​യി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു

പീ​റ്റ​ർ​ബ​റോ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി​ക്കൊ​ണ്ട് ഐ​ഒ​സി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെകേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും പീ​റ്റ​ർ​ബ​റോ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​രി​ൽ ഭ​വ​ന​ര​ഹി​ത കു​ടും​ബ​ത്തി​നാ​യി ആ​രം​ഭി​ച്ച സ്‌​നേ​ഹ വീ​ടിന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​ർ വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഈ ​വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം ഓ​ഗ​സ്റ്റ് 19ന് ​ന​ട​ന്നി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ത​റ​ക്ക​ല്ലി​ടീ​ൽ നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, പീ​റ്റ​ർ​ബ​റോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ൽ​സ​ൺ മാ​ത്യൂ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പു​ന​ർ​ജ്ജ​നി ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ഈ ​വീ​ടി​നാ​യു​ള്ള പ​ണം ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പീ​റ്റ​ർ​ബ​റോ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​രൂ​പി​ക്കു​ന്ന​ത്.

യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ നി​ന്നും മി​ച്ചം പി​ടി​ച്ചും സു​മ​ന​സ്സു​ക​ളു​ടെ പി​ന്തു​ണ തേ​ടി​യും "ഫു​ഡ് ച​ല​ഞ്ച്' പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ​യു​മാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്. പ​റ​വൂ​രി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​ണ് ഈ ​ശ്ര​മം.

ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്കാ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഒ​സി യു​കെ പീ​റ്റ​ർ​ബ​റോ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ച് വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം കൊ​ണ്ട് മു​ന്നൂ​റോ​ളം പാ​ക്ക​റ്റ് ബി​രി​യാ​ണി ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ക​യും ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ നീ​ക്കി​യി​രി​പ്പ് തു​ക​യാ​യി സ്വ​രൂ​പി​ക്കാ​ൻ സാ​ധി​ച്ച​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഐ​ഒ​സി യു​കെ പീ​റ്റ​ർ​ബ​റോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​മ​ൺ ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ഡെ​ന്നി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സി​ബി അ​റ​ക്ക​ൽ, ഡി​നു എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ജെ​നു എ​ബ്ര​ഹാം, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ബി മാ​ത്യു, അ​നു​ജ് മാ​ത്യു തോ​മ​സ്, സ​ണ്ണി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രാ​ണ് ബി​രി​യാ​ണി ച​ല​ഞ്ചിന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

എ​ബ്ര​ഹാം ജോ​സ​ഫ് (ഷി​ജു), രാ​ജീ​വ് യോ​ഹ​ന്നാ​ൻ, ഡെ​ന്നി ജേ​ക്ക​ബ് എ​ന്നി​വ​ർ പാ​ച​ക മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ഇ​നി​യും കൂ​ടു​ത​ൽ വീ​ടു​ക​ൾ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യും കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യും അ​തി​ന്‍റെ ഭാ​ഗ​മാ​യ യൂ​ണി​റ്റ് / റീ​ജ​നു​ക​ളും ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​റി​യി​ച്ചു.‌

NRI

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ബാ​ല​ജ​ന സ​ഖ്യം രൂ​പീ​ക​ര​ണം ന​വം​ബ​ർ 22ന്

ബോ​ൾ​ട്ട​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ യൂ​ണി​റ്റ് - റീ​ജി​യ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് മാ​തൃ​ക​യി​ൽ കേ​ര​ള ബാ​ല​ജ​ന സ​ഖ്യം എ​ന്ന പേ​രി​ൽ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കു​ന്നു.

സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ഔ​ദ്യോ​ഗി​ക ലോ​ഗോ, നി​യ​മാ​വ​ലി എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും "ശി​ശു​ദി​ന' ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ 22ന് ​രാ​വി​ലെ 10.30ന് ​ബോ​ൾ​ട്ട​ൺ ഫാം​വ​ർ​ത്തി​ലു​ള്ള ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഓ​ഫീ​സ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി ഹാ​ളി​ൽ വ​ച്ച് നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​ൽ നാ​ട്ടി​ലും യു​കെ​യി​ൽ നി​ന്നു​മു​ള്ള രാ​ഷ്ട്രീ​യ - സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ നേ​രി​ട്ടും ഓ​ൺ​ലൈ​നി​ലു​മാ​യി പ​ങ്കെ​ടു​ക്കും. കു​ട്ടി​ക​ളി​ലെ ക​ലാ, കാ​യി​ക, വാ​യ​നാ ക​ഴി​വു​ക​ളെ വ​ള​ർ​ത്തു​ക​യും അ​വ​ർ ഇ​പ്പോ​ൾ വ​സി​ക്കു​ന്ന സാ​മൂ​ഹി​ക ചു​റ്റു​പാ​ടു​ക​ളും നി​യ​മ​സം​ഹി​ത​യ്ക്കും കോ​ട്ടം ത​ട്ടാ​തെ ഇ​ന്ത്യ​ൻ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഒ​രു പു​തു​ത​ല​മു​റ​യെ രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം.

മു​തി​ർ​ന്ന​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ കു​ട്ടി​ക​ളി​ലെ നേ​തൃ​ത്വ​ഗു​ണ​വും സാ​മൂ​ഹി​ക​ബോ​ധ​വും വ​ള​ർ​ത്തു​ന്ന വേ​ദി​യാ​യി പ്ര​വ​ർ​ത്തി​ക്കും.

കേ​ര​ള ബാ​ല​ജ​ന സ​ഖ്യം രൂ​പീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ത​ന്നെ ഐ​ഒ​സി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും ക​ർ​ണാ​ട​ക എം​എ​ൽ​സി​യു​മാ​യ ഡോ. ​ആ​ര​തി കൃ​ഷ്ണ, ഐ​ഒ​സി യു​കെ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​മ​ൽ ദ​ലി​വാ​ൽ, കെ​പി​സി​സി, ജ​വ​ഹ​ർ ബാ​ല മ​ഞ്ച് നേ​തൃ​ത്വം എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചി​രു​ന്നു.

അ​ന്നേ ദി​വ​സം ന​ട​ത്ത​പ്പെ​ടു​ന്ന ശി​ശു​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗം, ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ളും (വാ​ക്കും വ​ര​യും), ചാ​ച്ചാ​ജി എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ചി​ത്ര​പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും.

ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ബാ​ല​ജ​ന സ​ഖ്യ​ത്തി​ന്‍റെ അം​ഗ​ത്വ വി​ത​ര​ണ​വും മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും.

കേ​ര​ള ബാ​ല​ജ​ന സ​ഖ്യ​ത്തി​ന്‍റെ ഭാ​വി​യി​ൽ യു​വ​ജ​നോ​ത്സ​വ മാ​തൃ​ക​യി​ൽ ക​ലാ-​സാ​ഹി​ത്യ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ വി​പു​ല​മാ​യ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ആ​സൂ​ത്ര​ണം ചെ​യ്തു വ​രു​ന്നു.

കു​ട്ടി​ക​ളി​ലെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യു​ക​യും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വേ​ദി​യാ​യി ഈ ​കൂ​ട്ടാ​യ്മ​യ മാ​റു​മെ​ന്ന് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്: 07872514619, റോ​മി കു​ര്യാ​ക്കോ​സ്: 07776646163, ജി​ബ്സ​ൻ ജോ​ർ​ജ്: 07901185989, അ​രു​ൺ ഫി​ലി​പ്പോ​സ്: 07407474635, ബേ​ബി ലൂ​ക്കോ​സ്: 07903885676, ബി​ന്ദു ഫി​ലി​പ്പ്: 07570329321, ബൈ​ജു പോ​ൾ: 07909812494.

NRI

ഗാ​ന്ധി​സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ലെ​സ്റ്റ​ർ യൂ​ണി​റ്റ്

ലെ​സ്റ്റ​ർ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ലെ​സ്റ്റ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ "സ്മൃ​തി സം​ഗ​മം' ന​ട​ന്നു. ലെ​സ്റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് പു​ഷ്പാ​ർ​ച്ച​ന ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ൻ പ​ട​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ മ​ർ​ക്കോ​സ്, ജി​ബി കോ​ശി, റോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ൻ, ജെ​യിം​സ് തോ​മ​സ്, ജ​സു സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഗാ​ന്ധി ​ജ​യ​ന്തി ദി​ന​ത്തി​ൽ തെ​രു​വ് ശു​ചീ​ക​ര​ണ​വും ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ

ബോ​ൾ​ട്ടൺ: ഐഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം സേ​വ​ന ദി​നമാ​യി ആ​ഘോ​ഷി​ച്ചു. സേ​വ​ന ദി​നത്തിന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ ബോ​ൾ​ട്ടണിൽ തെ​രു​വ് ശു​ചീ​ക​ര​ണ​വും ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചു.

ബോ​ൾ​ട്ട​ൺ കൗ​ൺ​സി​ലു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച തെ​രു​വ് ശു​ചീ​ക​ര​ണ​ത്തി​ൽ ഐഒസി​യു​ടെ വ​നി​താ - യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 22 സേ​വ വോ​ള​ന്‍റി​യ​ർമാ​ർ പ​ങ്കെ​ടു​ത്തു.

ബോ​ൾ​ട്ട​ൺ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഐഒസി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലാ​ക​മാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​വോ​ദ​യ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നിന്‍റെയും ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​ന​വും ബോ​ൾ​ട്ട​ൺ സൗ​ത്ത് ആൻഡ് വാ​ക്ഡ​ൻ എം​പി യാ​സ്മി​ൻ ഖു​റേ​ഷി നി​ർ​വ​ഹി​ച്ചു.

കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചെ​യ്തു. എംപി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സേ​വ​ന ദി​നത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ല്ലാ വോ​ള​ന്‍റിയ​ർ​മാ​രെ​യും ആ​ദ​രി​ച്ചു​കൊ​ണ്ടു​ള്ള സേ​വ സ​ർ​ട്ടി​ഫി​ക്ക​റ്റുക​ളു​ടെ വി​ത​ര​ണം യാ​സ്മി​ൻ ഖു​റേ​ഷി നി​ർ​വ​ഹി​ച്ചു.

ഐഒസി യുകെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ഐഒസി യുകെ ​കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആൻഡ് പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജി​പ്സ​ൺ ഫി​ലി​പ്പ് ജോ​ർ​ജ്‌, അ​രു​ൺ ഫി​ലി​പ്പോ​സ്, ഫി​ലി​പ്പ് കൊ​ച്ചി​ട്ടി, റീ​ന റോ​മി, കെ.വി. ര​ഞ്ജി​ത്കു​മാ​ർ, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഫ്ര​ബി​ൻ ഫ്രാ​ൻ​സി​സ്, ബേ​ബി ലൂ​ക്കോ​സ്, സോ​ജ​ൻ ജോ​സ്, റോ​ബി​ൻ ലൂ​യി​സ്, അ​മ​ൽ മാ​ത്യു, കെ.ജെ. ചി​ന്നു, പി.പി. പ്ര​ണാ​ദ്, ജോ​യേ​ഷ് ആ​ന്‍റ​ണി, ജ​സ്റ്റി​ൻ ജേ​ക്ക​ബ്, ബി​ന്ദു ഫി​ലി​പ്പ്, അ​ന​ഘ ജോ​സ്, പി.ഡി. ലൗ​ലി, സ്കാ​നി​യ റോ​ബി​ൻ, സോ​ബി കു​രു​വി​ള എ​ന്നി​വ​ർ സേ​വ​നദി​ന​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി.

മ​റ്റു​ള്ള​വ​ർ​ക്കാ​യി സേ​വ​നം ചെ​യ്യു​ക, ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്തം വ​ഹി​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് വ​രു​ന്ന​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​തു​കൊ​ണ്ട് എംപി പ​റ​ഞ്ഞു.

 

NRI

നോ​ർ​ക്ക ലീ​ഡ​ർ​ഷി​പ് മീ​റ്റിം​ഗ്: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സും ഷെ​ഫ് ജോ​മോ​നും പ​ങ്കെ​ടു​ക്കും

ല​ണ്ട​ൻ: നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ് മീ​റ്റിം​ഗി​ൽ യു​കെ​യി​ൽ നി​ന്നും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സും പാ​ച​ക വി​ദ​ഗ്ധ​ൻ ജോ​മോ​നും പ​ങ്കു ചേ​രും.

ആ​ഗോ​ള ത​ല​ത്തി​ൽ ബി​സി​ന​സ് - മാ​നേ​ജ്മെ​ന്‍റ് - പ്ര​ഫ​ഷ​ണ​ൽ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നൂ​റോ​ളം പ്ര​തി​നി​ധി​ക​ളാ​വും മീ​റ്റിം​ഗി​ൽ പ​ങ്കു​ചേ​രു​ക. ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ മീ​റ്റിം​ഗി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മ​റ്റു മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും യു​കെ, ദു​ബാ​യി, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ അ​ട​ക്ക​മു​ള്ള സം​രം​ഭ​ങ്ങ​ളു​ടെ ഉ​ട​മ കൂ​ടി​യാ​യ ഷൈ​നു വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

ഭാ​വി ത​ല​മു​റ​ക​ൾ​ക്ക് മി​ക​ച്ച ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യി കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണം, ഭ​ക്ഷ്യ സം​സ്കാ​രം എ​ന്നി​വ സ്കൂ​ൾ ത​ലം മു​ത​ൽ പ​ഠ​ന വി​ഷ​യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം കോ​വ​ന്‍റ​റി​യി​ലെ ടി​ഫി​ൻ ബോ​ക്സ് റ​സ്റ്റ​റ​ന്‍റി​ലെ ചീ​ഫ് ഷെ​ഫ് കൂ​ടി​യാ​യ ജോ​മോ​നും അ​വ​ത​രി​പ്പി​ക്കും.

NRI

ഐ​ഒ​സി ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം: എം​പി യാ​സ്മി​ൻ ഖു​റേ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും

ബോ​ൾ​ട്ട​ൺ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ൾ​ട്ട​ണി​ൽ തെ​രു​വ് ശു​ചീ​ക​ര​ണ​വും ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് സേ​വ​ന ദി​നമാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ബോ​ൾ​ട്ട​ണി​ലെ പ്ലേ ​പാ​ർ​ക്ക് പ്ലേ ​ഗ്രൗ​ണ്ട് വൃ​ത്തി​യാ​ക്കും. ബോ​ൾ​ട്ട​ൺ സൗ​ത്ത് ആ​ൻ​ഡ് വാ​ക്ക്ഡ​ൺ എം​പി യാ​സ്മി​ൻ ഖു​റേ​ഷി രാ​വി​ലെ 10ന് ​ശു​ചീ​ക​ര​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ "സ​ർ​വോ​ദ​യ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ' ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വത്ക​ര​ണം ന​ട​ത്തു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അം​ഗ​ങ്ങ​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

തു​ട​ർ​ന്ന് ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ഗാ​ന്ധി​സ്മൃ​തി സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും. സേ​വ​ന ദി​നത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.

ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് യു​കെ​യി​ൽ ഉ​ട​നീ​ളം വി​വി​ധ ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​ക​ൾ, കാ​യി​ക പ​രി​പാ​ടി​ക​ൾ, മ​നു​ഷ്യ​ച​ങ്ങ​ല തു​ട​ങ്ങി​യ​വ​യും കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​മി കു​ര്യാ​ക്കോ​സ് - 07776646163, ജി​ബ്സ​ൺ ജോ​ർ​ജ് - 07901185989, അ​രു​ൺ ഫി​ലി​പ്പോ​സ് - 07407474635, ബേ​ബി ലൂ​ക്കോ​സ് - 07903885676, ഹൃ​ഷി​രാ​ജ് - 07476224232.

NRI

പി.​പി. ത​ങ്ക​ച്ച​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ അ​നു​ശോ​ചി​ച്ചു

ല​ണ്ട​ൻ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും യു​ഡി​എ​ഫ് മു​ൻ ക​ൺ​വീ​ന​റു​മാ​യ പി.​പി. ത​ങ്ക​ച്ച​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഒ​രു ജ​ന​കീ​യ നേ​താ​വി​നെ​യാ​ണ് കേ​ര​ള​ത്തി​നും കോ​ൺ​ഗ്ര​സി​നും ന​ഷ്‌​ട​മാ​യ​തെ​ന്ന് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ജു കെ. ​ഡാ​നി​യേ​ൽ, ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം അ​ർ​പ്പി​ക്കു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

NRI

ഐ​ഒ​സി യു​കെ പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന "മ​ധു​രം മ​ല​യാ​ളം' ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു

പീ​റ്റ​ർ​ബൊ​റോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മ​ല​യാ​ളം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ഈ ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് യു​കെ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​യാ​ളം അ​ക്ഷ​ര​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഒ​രു ചു​വ​ട് വ​യ്പ്പ് എ​ന്ന നൂ​ത​ന ആ​ശ​യ​മാ​ണ് ഈ ​വ​ലി​യ പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​നം.

തി​ങ്ക​ളാ​ഴ്ച പീ​റ്റ​ർ​ബൊ​റോ​യി​ലെ സെ​ന്‍റ് മേ​രീ​സ്‌ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന ആ​ദ്യ ക്ലാ​സ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ അ​ഡ്വ. പ​ഴ​കു​ളം മ​ധു ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൂ​ന്നാം ക്ലാ​സ് മു​ത​ൽ എ ​ലെ​വ​ൽ വ​രെ​യു​ള്ള 21 വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ ദി​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. ദീ​പി​ക ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ആ​ൻ​ഡ് നാ​ഷ​ണ​ൽ അ​ഫേ​ഴ്സ് എ​ഡി​റ്റ​ർ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​നും ലോ​ക റി​ക്കാ​ർ​ഡ് ജേ​താ​വു​മാ​യ കാ​രൂ​ർ സോ​മ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​മ​ൺ ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. യൂ​ണി​റ്റ് ട്ര​ഷ​റ​ർ ദി​നു എ​ബ്ര​ഹാം കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്ക് സി​ബി അ​റ​യ്ക്ക​ൽ, അ​നൂ​ജ് മാ​ത്യൂ തോ​മ​സ്, ജോ​ബി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സെ​ന്‍റ് മേ​രീ​സ്‌ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ സോ​ജു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള ഭാ​ഷ​യു​ടെ അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ മു​ത​ൽ അ​ക്ഷ​ര​മാ​ല പൂ​ർ​ണ​മാ​യും ശാ​സ്ത്രീ​യ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് കോ​ഴ്സു​ക​ൾ ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മൂ​ന്നാം ക്ലാ​സ് മു​ത​ൽ എ ​ലെ​വ​ൽ വ​രെ​യു​ള്ള മ​ല​യാ​ളം പ​ഠി​ക്കാ​ൻ ത​ത്പ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടും. പ​ത്തു ദി​ന കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്‌ പി​ന്നീ​ട് പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.

NRI

ഐ​ഒ​സി യു​കെ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു

അ​ക്റിം​ഗ്ട്ട​ൺ: ഐ​ഒ​സി യു​കെ - കേ​ര​ള ചാ​പ്റ്റ​ർ അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. യു​കെ​യി​ലെ ഒ​ഐ​സി​സി - ഐ​ഒ​സി സം​ഘ​ട​ന​ക​ളു​ടെ ല​യ​ന ശേ​ഷം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ യൂ​ണി​റ്റാ​ണ് ഐ​ഒ​സി അ​ക്റിം​ഗ്ട്ട​ൺ.

ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക പ​ത്രം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് പ​ങ്കെ​ടു​ത്തു. അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ ഫി​ലി​പ്പോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കീ​ർ​ത്ത​ന, ആ​ശ ബോ​ണി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി

ഞാ​യ​റാ​ഴ്ച ന​ട​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഒ​ഐ​സി​സി​യു​ടെ ബാ​ന​റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റ് ഐ​ഒ​സി യൂ​ണി​റ്റാ​യി മാ​റ്റ​പ്പെ​ട്ടു. കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യി​രി​ക്കും അ​ക്റിം​ഗ്ട്ട​ൺ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

സ്കോ​ട്ട്ല​ൻ​ഡ്, പീ​റ്റ​ർ​ബൊ​റോ യൂ​ണി​റ്റു​ക​ളാ​ണ് നേ​ര​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത മ​റ്റു യൂ​ണി​റ്റു​ക​ൾ.

NRI

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വം

 

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ​യു​ടെ കേ​ര​ള ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഐ​എ​സി​സി പോ​ഷ​ക സം​ഘ​ട​നാ​യ ഐ​ഒ​സി​യി​ൽ (ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്) കെ​പി​സി​സി പോ​ഷ​ക സം​ഘ​ട​നാ​യ ഒ​ഐ​സി​സി (ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്) ല​യി​ച്ച ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ പു​ന:​സം​ഘ​ട​ന​യാ​ണ്.

ല​യ​ന​ത്തി​ന് മു​ൻ​പ് ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന സു​ജു കെ. ​ഡാ​നി​യേ​ൽ (ഐ​ഒ​സി), ഷൈ​നു മാ​ത്യൂ​സ് (ഒ​ഐ​സി​സി) എ​ന്നി​വ​രെ യ​ഥാ​ക്ര​മം ല​ണ്ട​ൻ റീ​ജി​യ​ൺ, മി​ഡ്‌​ലാ​ൻ​ഡ്‌​സ് റീ​ജി​യ​ൺ എ​ന്നി​വ​യു​ടെ ചു​മ​ത​ല​ക​ലു​ള്ള ഐ​ഒ​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഐ​ഒ​സി​യു​ടെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ര​ള ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​മ​ൽ ദ​ലി​വാ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നും കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ഇ​ൻ ചാ​ർ​ജ് ചു​മ​ത​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ക്രം ദു​ഹാ​നും സ​ഹ​ചു​മ​ത​ല യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​മാം ഹ​ക്കി​നു​മാ​ണ്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ യൂ​റോ​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഡോ. ​ജോ​ഷി ജോ​സ്, ഇ​ന്ത്യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഷീ​ർ റ​ഹ്മാ​ൻ എ​ന്നി​വ​രെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ൻ​സ​ൺ ജോ​സ്, അ​ശ്വ​തി നാ​യ​ർ, ബേ​ബി​ക്കു​ട്ടി ജോ​ർ​ജ്, അ​പ്പാ ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ.

അ​ഷ്‌​റ​ഫ്‌ അ​ബ്ദു​ള്ള, സു​രാ​ജ് കൃ​ഷ്ണ​ൻ, അ​ജി​ത് വെ​ൺ​മ​ണി, ബി​നോ ഫി​ലി​പ്പ്, റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് ജ​ന​റ​ൽ സെ​ക്രെ​ട്ട​റി​മാ​ർ. ബോ​ബി​ൻ ഫി​ലി​പ്പ്, സ​ന്തോ​ഷ്‌ ബെ​ഞ്ച​മി​ൻ, വി​ഷ്ണു പ്ര​താ​പ്, ബി​ജു കു​ള​ങ്ങ​ര (മീ​ഡി​യ ഇ​ൻ​ചാ​ർ​ജ്), മെ​ബി​ൻ ബേ​ബി എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ട​റി​മാ​ർ.

സു​നി​ൽ ര​വീ​ന്ദ്ര​ൻ, അ​രു​ൺ പൗ​ലോ​സ്, റോ​ണി ജേ​ക്ക​ബ്, ഷോ​ബി​ൻ സാം, ​ലി​ജോ കെ. ​ജോ​ഷ്വ എ​ന്നി​വ​രാ​ണ് നി​ർ​വ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ. ബി​ജു ജോ​ർ​ജ് ആ​ണ് ട്ര​ഷ​റ​ർ. മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട് ആ​ണ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ.

ജെ​ന്നി​ഫ​ർ ജോ​യി വി​മ​ൻ​സ് വിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും അ​ജി ജോ​ർ​ജ് പി​ആ​ർ​ഒ​യാ​യും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. യൂ​ത്ത് വിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ഫ്രേം സാം ​മ​റ്റ​പ്പ​ള്ളി​ൽ ആ​ണ്. അ​ജി​ത് മു​ത​യി​ൽ, ബൈ​ജു തി​ട്ടാ​ല എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ.

Latest News

Corehub Up